അടുത്തിടെ ഞാന്‍ പബ്ലിഷ് ചെയ്ത പോസ്റ്റില്‍ പറഞ്ഞ ഒരു പെണ്‍കുട്ടിയുടെ പുതിയ കുറെ ചിത്രങ്ങള്‍ ഈയിടെ കാണാനിടയായി. അതില്‍ ഒരു ചിത്രം എന്നെ വല്ലാണ്ട് ആകര്‍ഷിച്ചു. ഞാന്‍ വീണ്ടും ആ പഴയ ഓര്‍മകളിലേക്ക് കൂപ്പുകുത്തി. അപ്പോള്‍, ഞാന്‍ ആ കുട്ടിക്ക് എഴുതിയ ഒരു കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ആ കുട്ടിയുടെ സംമാതതോട് കൂടി ഇവിടെ നിങ്ങള്ക് മുന്‍പില്‍ കാഴ്ച്ചവെക്കുകയാണ്. എങ്ങനെയുണ്ടെന്നു എന്നെ അറിയിക്കുക.
ഈ ഫോട്ടോ കണ്ടപ്പോള്‍ എന്‍റെ മനസ്സിലുള്ള ആ പഴയ കുട്ടിയെ ഓര്‍മ വന്നു. നെറ്റിയില്‍ ഭസ്മക്കുറിയും, രണ്ടു വശത്തുമായി വൃത്തിയായി പിന്നിയിട്ട കാര്‍കൂന്തലും,( ഇതില്‍ അങ്ങനെ അല്ലെങ്കിലും) ഒക്കെയായി നിറപുഞ്ചിരിയോടെ വിദ്യാലയത്തിലേക്ക് വന്ന ആ പഴയ കുട്ടി. നെറ്റിയിലെ ആ ഭസ്മക്കുറി തനിക്കു ഒരു ശാലീനമായ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ഭാവം തരുന്നു. സത്യമായിട്ടും എന്നെ ആ പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ഈ ചിത്രം. ആ നാലുകെട്ടിന്റെ പശ്ചാത്തലം മേല്പറഞ്ഞ ഗ്രാമീണതക്ക് ആക്കം കൂട്ടുന്നു.
പിന്നെ, തനിക്കറിയുമോ എന്നെനിക്കറിയില്ല. എന്‍റെ ഒരു കൂട്ടുകാരനും തന്നെ ഭയങ്കര ഇഷ്ടമായിരുന്നു. എല്ലാരും കൂടെ അവനെ തന്റെ പേരും ചേര്‍ത്ത് കളിയാക്കാറുണ്ടായിരുന്നു. അത് കേള്‍ക്കുമ്പോള്‍ അന്ന് ഭയങ്കര വിഷമം തോന്നിയിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അവന്റെയും തന്റെയും പേര് ഒരുമിച്ചു ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഞാന്‍ അന്ന് വീട്ടില്‍ വന്നതിനു ശേഷം പൊട്ടിക്കരഞ്ഞു പോയി!ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി തന്നെ ഒന്ന് തൊടുന്നത്. തനിക്കു അത് ഓര്‍മ പോലും കാണില്ല. അത്രയ്ക്ക് തിരക്കായിരുന്നു. Mercury house നു വേണ്ടി താന്‍ നൃത്തം ചെയ്ത ദിവസം ആയിരുന്നു. വെള്ള ഷര്‍ട്ടും, കറുത്ത പാന്റ്സും ആയിരുന്നു അന്ന് തന്റെ വേഷം. മുടി അപ്പോഴും വൃത്തിയായി പിന്നിയിട്ടിരുന്നു എന്നാണ് എന്‍റെ ഓര്‍മ. തിരക്കിനിടയില്‍ പെട്ട് എന്‍റെ അനിയത്തിയെ നഷ്ടപ്പെട്ട ടെന്‍ഷനില്‍ ഞാന്‍ ഓരോരുത്തരെയായി തള്ളി മാറ്റി നോക്കുന്നതിനിടയില്‍ തനെയും ഞാന്‍ തള്ളി മാറ്റി. അന്ന് ഞാന്‍ എത്രമാത്രം സന്തോഷിച്ചു എന്നറിയാമോ. (അനിയത്തി വീട്ടില്‍ എത്തി എന്ന് ഫോണ്‍ ചെയ്തപ്പോള്‍ മനസ്സിലായി. അപ്പോഴാണ് ഞാന്‍ തന്നെ തൊട്ടതും മാറ്റിയതും ഒക്കെയായ കാര്യങ്ങള്‍ ഓര്‍മ വരുന്നത്).
ഒരര്‍ത്ഥത്തില്‍, താന്‍ മാത്രമാണ് എനിക്ക് ആ വിദ്യാലയത്തില്‍ നിന്നും ഓര്‍ക്കാന്‍ സുഖം തരുന്ന ഒരേ ഒരാള്‍. അക്കാര്യത്തില്‍ ഞാന്‍ തന്നോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ബാകി ആരും അത്ര സുഖമുള ഓര്‍മകളല്ല എനിക്ക് തന്നിട്ടുള്ളത്.
തന്റെ ഈ ഫോട്ടോ കണ്ടപ്പോഴാണ് എനിക്ക് ഈ ഓര്‍മകളെല്ലാം മനസ്സിലേക്ക് ഓടിയെത്തിയത്. തന്‍ എന്‍റെ നല്ല ഒരു സുഹൃത്തായതുകൊണ്ടാണ് ഞാന്‍ ഇതൊക്കെ തന്നോട് നേരിട്ട് ഇങ്ങനെ പറയുന്നത്. ഇതെല്ലം ഒരു കൗമാരക്കാരന്റെ മാനസികവിഹ്വലതകളായി കണക്കാക്കണം
മറുപടി തന്നില്ലെങ്കിലും കുഴപ്പമില്ല. നമ്മളുടെ സൗഹൃദം ഒരിക്കലും കൈവിടാതിരുന്നാല്‍ മതി.
എന്ന് ഹൃദയപൂര്‍വം,
------------------------------ (ഒപ്പ്)
ആര്‍ക്കെങ്കിലും പറ്റിയ പേര് തോന്നുകയാണെങ്കില്‍ ദയവായി താഴെ കമന്റ് ചെയ്തു സഹകരിക്കുക.
For all the people those who don't understand malayalam - get hold of someone who can read and understand malayalam. I am not going to translate it to anybody else.
No comments:
Post a Comment